Saturday, May 18, 2024
keralaNewsObituary

ചലച്ചിത്ര നടനും വോളിബാള്‍ ദേശീയ താരവുമായിരുന്ന മിഗ്ദാദ് അന്തരിച്ചു.

ചലച്ചിത്ര നടനും വോളിബാള്‍ ദേശീയ താരവുമായിരുന്ന മിഗ്ദാദ് (76) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്കായിരുന്നു അന്ത്യം.1982ല്‍ ആ ദിവസം എന്ന സിനിമയിലൂടെയാണ് മിഗ്ദാദ് അഭിനയരംഗത്തെത്തിയത്. എന്നാല്‍, സംവിധായകന്‍ സിബി മലയിലിന്റെ ആദ്യ സിനിമയായ മുത്താരംകുന്ന് പി.ഒ എന്ന സിനിമയിലെ രാജന്‍പിള്ള എന്ന ഫയല്‍വാന്റെ വേഷമാണ് മിഗ്ദാദിനെ പ്രശസ്തനാക്കിയത്.

ആനയ്‌ക്കൊരുമ്മ, പൊന്നും കുടത്തിനും പൊട്ട്, നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍, അദ്ദേഹം എന്ന ഇദ്ദേഹം, സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി, മാന്നാര്‍ മത്തായി സ്പീക്കിങ് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. സീരിയലുകളിലും വേഷമിട്ടു. 2010ല്‍ പോസ്റ്റല്‍ ആന്‍ഡ് ടെലഗ്രാഫ് വകുപ്പില്‍നിന്ന് വിരമിച്ചു. പേട്ട അക്ഷരവീഥി മഠത്തുവിളാകം ലെയ്‌നില്‍ എവിആര്‍എ 12- X ആയിരുന്നു താമസം.കബറടക്കം രാവിലെ 11.30ന് കൊല്ലം പോളയത്തോട് ജുമാ മസ്ജിദില്‍ നടക്കും. ഭാര്യ: റഫീക്ക മിഗ്ദാദ്. മക്കള്‍: മിറ മിഗ്ദാദ്, റമ്മി മിഗ്ദാദ്. മരുമക്കള്‍: സുനിത് സിയാ, ഷിബില്‍ മുഹമ്മദ്.