Thursday, May 9, 2024
keralaNewspolitics

1,63,071 വ്യാജ വോട്ടര്‍മാര്‍ കൂടി; വ്യാജന്‍ ഇതുവരെ 2.17 ലക്ഷം

സംസ്ഥാനത്തെ 51 നിയമസഭാ മണ്ഡലങ്ങളിലെ 1,63,071 വ്യാജ വോട്ടര്‍മാരുടെ പട്ടിക കൂടി തിരഞ്ഞെടുപ്പ് കമ്മിഷനു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൈമാറി. കഴിഞ്ഞ ദിവസങ്ങളില്‍ 14 മണ്ഡലങ്ങളിലെ വിവരങ്ങള്‍ നല്‍കിയിരുന്നു. ഇതോടെ ആകെ വ്യാജ വോട്ടര്‍മാരുടെ എണ്ണം 2,16,510 ആയി. ബാക്കി മണ്ഡലങ്ങളില്‍ ക്രമക്കേടുണ്ടോ എന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ അന്വേഷണത്തിലാണ്.ഓരോ മണ്ഡലത്തിലെയും ജനവിധി അട്ടിമറിക്കാന്‍ സാധിക്കുംവിധമാണ് വ്യാജ വോട്ടര്‍മാരുടെ എണ്ണമെന്ന് രമേശ് പറഞ്ഞു. യഥാര്‍ഥ വോട്ടര്‍മാരുടെ പേരും വിലാസവും ഫോട്ടോയും ഉപയോഗിച്ച് ഒന്നിലധികം വ്യാജ വോട്ടുകള്‍ സൃഷ്ടിക്കുകയാണു ചെയ്തത്. ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഇത് നടക്കില്ല. വ്യാജ വോട്ടിന്റെ വിവരം യഥാര്‍ഥ വോട്ടര്‍മാര്‍ അറിഞ്ഞിരിക്കാനിടയില്ല അദ്ദേഹം പറഞ്ഞു.