Thursday, May 16, 2024
keralaNewsObituary

ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി ബസ് ദേഹത്തു വീണ് യുവാവ് മരിച്ചു.

ടൂറിസ്റ്റ് ബസിന്റെ ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നി ബസ് ശരീരത്തിലേക്കു വീണു മൊബൈല്‍ പഞ്ചര്‍ ജോലിക്കാരന്‍ മരിച്ചു.ഇടക്കൊച്ചി പാമ്പായ്മൂല അന്തിക്കാട്ട് ലോറന്‍സിന്റെ മകന്‍ അഗസ്റ്റിനാണ് (കുഞ്ഞുമോന്‍-43) മരിച്ചത്. അരൂര്‍ പുത്തനങ്ങാടിക്കു സമീപമുള്ള വര്‍ക്ക് ഷോപ്പിലാണു സംഭവം. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് അഗസ്റ്റിനെ പുറത്തെടുത്തത്. ഇടക്കൊച്ചിയില്‍ മൊബൈല്‍ പഞ്ചര്‍ വര്‍ക്ക് ഷോപ്പ് നടത്തുന്നയാളാണ് അഗസ്റ്റിന്‍. മാതാവ്: ഫിലോമിന. ഭാര്യ: മീര. മക്കള്‍: ഡിഷോണ്‍, ആള്‍സ്റ്റണ്‍.