Friday, May 17, 2024
indiaNews

വിമാനം ഡല്‍ഹിയിലെത്തി.

കാബൂള്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായി തജിക്കിസ്ഥാനില്‍നിന്നുള്ള വിമാനം ഡല്‍ഹിയിലെത്തി. മലയാളി കന്യാസ്ത്രീ തെരേസ ക്രാസ്ത ഉള്‍പ്പെയുള്ള 78 ഇന്ത്യക്കാരാണ് വിമാനത്തിലുള്ളത്. ഇതില്‍ 22 പേര്‍ സിഖുകാരാണ്. ഗുരു ഗ്രന്ഥസാഹിബിന്റെ മൂന്ന് പകര്‍പ്പും വിമാനത്തിലുണ്ടായിരുന്നു. എത്തിയവരില്‍ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയിലെ എട്ട് അംഗങ്ങളുമുണ്ട്. തിരിച്ചെത്തുന്നവരെ കേന്ദ്ര മന്ത്രിമാരായ ഹര്‍ദീപ് സിങ് പുരിയും വി മുരളീധരനും ബി.ജെ.പി നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു. ഗുരു ഗ്രന്ഥസാഹിബിന്റെ പകര്‍പ്പ് ആചാരപരമായി മന്ത്രിമാര്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ഹര്‍ദീപ് സിങ് പുരിയുടെ നേതൃത്വത്തില്‍ ഗുരു ഗ്രന്ഥസാഹിബിന്റെ പകര്‍പ്പ് വിമാനത്താവളത്തിന് പുറത്തെത്തിച്ചു.