Thursday, May 16, 2024
indiaNews

14 കാരിയെ പീഡിപ്പിച്ച കേസ്; വനിതാ ശിശുവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും ഭാര്യയും അറസ്റ്റില്‍

ന്യൂഡല്‍?ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡല്‍ഹി സര്‍ക്കാരിലെ വനിത ശിശു വികസന ഡെപ്യൂട്ടി ഡയറക്ടറും ഭാര്യയും അറസ്റ്റില്‍. പ്രമോദിനെയും ഭാര്യ റാണിയെയുമാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകള്‍ നല്‍കി പീഡനം മൂടിവയ്ക്കാന്‍ ശ്രമിച്ചതിനാണ് റാണിയെ അറസ്റ്റ് ചെയ്തത്. കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതായും പോലീസ് അറിയിച്ചു.ബി.ജെ.പി അടക്കമുള്ള കക്ഷികള്‍ പ്രതിഷേധവുമായി രംഗത്തത്തിയതോടെയാണ് നടപടി. പ്രതിയായ പ്രേമോദയ് ഘാഖയെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി ഭരണകൂടം തയ്യാറായിരുന്നില്ല. കേസ് രജിസ്റ്റര്‍ ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയത്.സുഹൃത്തിന്റെ 14 വയസുകാരി മകളെ മാസങ്ങളോളം ബലാത്സംഗം ചെയ്ത കേസിലാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഇരുവര്‍ക്കുമെതിരെ പോക്‌സോ കുറ്റമടക്കം ചുമത്തി ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 12ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. 2020-ല്‍ പിതാവ് മരിച്ചതോടെ കുട്ടി പിതാവിന്റെ സുഹൃത്തിന്റെ സംരക്ഷണയിലായിരുന്നു കഴിഞ്ഞിരുന്നത്. ഇത് മുതലെടുത്താണ് പ്രമോദ് കുട്ടിയെ ശാരീരികമായി പീഡിനത്തിരയാക്കിയത്. 2020-നും 2021-നും ഇടയില്‍ നിരവധി തവണ പ്രതി കുട്ടിയെ ബലാത്സംഗം ചെയ്തതായി പരാതിയില്‍ പറയുന്നു.
കുട്ടി ഗര്‍ഭിണിയായതോടെ പ്രമോദ് ഭാര്യയോട് കാര്യങ്ങള്‍ തുറന്ന് പറയുകയായിരുന്നു. തുടര്‍ന്ന് ഇരുവരും കുട്ടിക്ക് ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്ന് നല്‍കി പീഡനവിവരം മറച്ചുവെക്കാന്‍ ശ്രമിച്ചു. പിന്നാലെ വീട്ടില്‍ വെച്ചുതന്നെ പെണ്‍കുട്ടിയുടെ ഗര്‍ഭം അലസി. തുടര്‍ന്ന് അവശയായ കുട്ടിയെ, അമ്മയെ വിളിച്ചുവരുത്തി പറഞ്ഞയക്കുകയായിരുന്നു ഇരുവരും. നിലവില്‍ ചികിത്സയില്‍ തുടരുകയാണ് പെണ്‍കുട്ടി.