Monday, May 6, 2024
keralaNews

12 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു : മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പ് ഉയര്‍ന്നു

തിരുവനന്തപുരം:പത്തനംതിട്ട അച്ചന്‍കോവിലാറിലും ജലനിരപ്പ് ഉയര്‍ന്നു. മണിമല നദിയിലെ കല്ലൂപ്പാറ, പുല്ലാക്കയര്‍ സ്റ്റേഷനുകള്‍, പമ്പ നദിയിലെ മടമണ്‍ സ്റ്റേഷന്‍, അച്ചന്‍കോവില്‍ നദിയിലെ തുമ്പമണ്‍ സ്റ്റേഷന്‍, മീനച്ചില്‍ നദിയിലെ കിടങ്ങൂര്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ജലനിരപ്പ് അപകടനിരപ്പിനേക്കാള്‍ കൂടുതലായതിനാല്‍ അവിടെ കേന്ദ്ര ജല കമ്മീഷന്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ നല്‍കി. നിലവില്‍ മഴ തുടരുന്ന സാഹചര്യം ഉള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ 12 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലത്തും തിരുവനന്തപുരത്തും യെലോ അലര്‍ട്ടാണ്. അടുത്ത 2 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ/ അതി ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശം. മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പ് ഉയര്‍ന്നതാനാല്‍ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.