Tuesday, May 7, 2024
indiaNewspolitics

എന്‍ഡിഎയില്‍ ചേരുന്നതില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കരുണാനിധിയുടെ മകന്‍ എം കെ അളഗിരി.

എന്‍ഡിഎയില്‍ ചേരുന്നതില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കരുണാനിധിയുടെ മകന്‍ എം കെ അളഗിരി. ഡിഎംകെ പാര്‍ട്ടി ഉന്നതാധികാരസമിതി യോഗം വിളിച്ചതിന് പിന്നാലെയാണ് അളഗിരിയുടെ പ്രതികരണം. ഡിഎംകെയുടെ തുടര്‍നീക്കങ്ങള്‍ വിലയിരുത്തിയ ശേഷം അന്തിമ തീരുമാനം എടുക്കാനാണ് അളഗിരിയുടെ തീരുമാനം.

വിമത നീക്കങ്ങളുടെ പേരില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് 2014 ലാണ് അളഗിരിയെ ഡിഎംകെയില്‍ നിന്ന് പുറത്താക്കുന്നത്. പിന്നാലെ സ്റ്റാലിന്റെ നേതൃത്വത്തിനെതിരെ പരസ്യമായി അളഗിരി രംഗത്തെത്തിയിരുന്നു. അളഗിരിയുടെ ബിജെപി പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെയാണ് ഡിഎംകെ പാര്‍ട്ടി ഉന്നതാധികാരസമിതി യോഗം വിളിച്ചിരിക്കുന്നത്. തിങ്കളാഴ്ച ചെന്നൈയില്‍ ഡിഎംകെ ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ സ്റ്റാലിന്‍ പങ്കെടുക്കും. അളഗിരിക്കായി എന്‍ഡിഎ ചരടുനീക്കം തുടങ്ങിയതോടെ അദ്ദേഹത്തെ ഡിഎംകെയില്‍ തിരിച്ചെടുക്കണമെന്ന് ഒരുവിഭാഗം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടുകഴിഞ്ഞു.