Friday, May 17, 2024
indiakeralaNews

ഹെലികോപ്റ്റര്‍ അപകടം; അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്

കുനൂര്‍ :സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച ഹെലികോപ്റ്റര് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് വ്യോമ സേനയുടെ നിര്‍ദേശം. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുകയും വസ്തുതകള്‍ പുറത്തുകൊണ്ടുവരുകയും ചെയ്യും.അതുവരെ മരിച്ചവരുടെ അന്തസ്സിനെ മാനിക്കാന്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത് സേന വ്യക്തമാക്കി.അന്വേഷണ സംഘം തലവന്‍ എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗും സംഘവും അപകടസ്ഥലത്ത് എത്തി വിവരങ്ങള്‍ ശേഖരിച്ചു.സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്ത ‘ബ്ലാക്‌ബോക്‌സ്’ എന്ന ഡാറ്റാ റെക്കോര്‍ഡര്‍ അന്വേഷണ സംഘം പരിശോധിക്കുകയാണ്.ഇന്നലെ ബംഗളൂരുവിലേക്ക് ഡാറ്റാ റെക്കോര്‍ഡര്‍ കൊണ്ടുപോയിരുന്നു.ഹെലികോപ്റ്റര്‍ അപകടം നടക്കുന്നതിന് തൊട്ട് മുന്‍പെടുത്ത ആകാശ ദൃശ്യം എന്ന രീതിയില്‍ പ്രചരിക്കപ്പെട്ട വീഡിയോയും സംഘം പരിശോധിക്കുന്നുണ്ട്.വിനോദ സഞ്ചാരികള്‍ എടുത്ത ദൃശ്യങ്ങള്‍ ആണ് പരിശോധിക്കുന്നത്.വീഡിയോ എടുത്ത റെയില്‍പാതയിലുംഅന്വേഷണ സംഘം പരിശോധന നടത്തും.