Thursday, May 16, 2024
keralaNewspolitics

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷന്‍ വേണം ബിജെപി

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത സര്‍വ്വ കക്ഷിയോഗത്തില്‍ ബിജെപി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള ജില്ലാതല സമിതിയില്‍ കേരളത്തിലെ ആറു ജില്ലകളില്‍ മാത്രമെ ക്രിസ്ത്യന്‍ പ്രാതിനിധ്യമുള്ളൂവെന്ന് ബിജെപിയ്ക്ക് വേണ്ടി യോഗത്തില്‍ പങ്കെടുത്ത് കൊണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ ചൂണ്ടിക്കാട്ടി. ഇത് വിവേചനമാണെന്നും എത്രയും പെട്ടെന്ന് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുസ്ലീം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ പാലൊളി കമ്മിറ്റിയും ക്രിസ്ത്യന്‍ സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കെ.ബി.കോശി കമ്മീഷനും നിയമിച്ചിരുന്നു. ഇതേ മാതൃകയില്‍ ഹിന്ദു സമുദായത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കമ്മീഷനെ നിയമിക്കണമെന്ന നിര്‍ദേശം ബിജെപി മുന്നോട്ടുവെച്ചു. ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ജനസംഖ്യാ ആനുപാതികമായി നല്‍കണമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള കോച്ചിംഗ് സെന്ററുകള്‍ക്ക് കേരളത്തില്‍ ഒരു മതത്തിന്റെ മാത്രം കോച്ചിംഗ് സെന്റര്‍ എന്ന നിലയ്ക്കാണ് പേരു നല്‍കിയിരിക്കുന്നത്. അത് ന്യൂനപക്ഷ വിദ്യാര്‍ത്ഥി കോച്ചിംഗ് സെന്റര്‍ എന്നാക്കി മാറ്റണം. കേരളത്തിലെ ്രൈകസ്തവ സമുദായത്തിന്റെ സമഗ്ര വികസനത്തിന് കര്‍ണാടക മോഡലില്‍ ക്രിസ്ത്യന്‍ ഡെവലപ്പ്മെന്റ് കൗണ്‍സില്‍ രൂപീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.