Friday, May 17, 2024
keralaNews

കായംകുളം പത്തിയൂരില്‍ 7 വയസുകാരിയെ അച്ഛന്‍ കാലില്‍ പിടിച്ച് നിലത്തടിച്ചു

കായംകുളം പത്തിയൂരില്‍ മദ്യപിച്ചെത്തിയ പിതാവിന്റെ മര്‍ദ്ദനമേറ്റ ഏഴുവയസുകാരിക്ക് ഗുരുതര പരുക്ക്. പത്തിയൂര്‍ സ്വദേശി സുരേഷിനെ കരിയിലക്കുളങ്ങര പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപിച്ചെത്തി ഭാര്യയെ മര്‍ദ്ദിക്കുന്നതിനിടെ തടസ്സം പിടിക്കാന്‍ എത്തിയ ഏഴുവയസുകാരിയെ കാലില്‍ പിടിച്ച് നിലത്തടിക്കുകയായിരുന്നു. രാത്രി ഛര്‍ദി രൂക്ഷമായതോടെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചു. ആന്തരിക രക്തസ്രാവം ഉണ്ടെന്ന് കണ്ടെത്തിയതോടെ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു . അമ്മയുടെ മൊഴിയെടുത്ത ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് പൊലീസ് അറിയിച്ചു.