Thursday, March 28, 2024
keralaNewspolitics

യുഡിഎഫും എല്‍ഡിഎഫും കേരളത്തെ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റി.  

വികസനത്തിന്റെ മോഡലായും ,വിദ്യാഭ്യാസവും,സമാധാനമുള്ള നാടായി അറിയപ്പെട്ടിരുന്ന  കേരളത്തെ  യുഡിഎഫും എല്‍ഡിഎഫും  അഴിമതിയുടെ കേന്ദ്രമാക്കി മാറ്റിയതായി  ബിജെപി നേതാവും  കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ പറഞ്ഞു . തിരഞ്ഞെടുപ്പുകളുടെ ഭാഗമായി പൊൻകുന്നം പബ്ലിക്ക് സ്കൂൾ മൈതാനത്ത് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സോളാറിലും –  എല്‍ഡിഎഫ് ഡോളറിന്റെയും സ്വര്‍ണ്ണത്തിന്റെയും അഴിമതിയിൽ മുങ്ങി .  എല്‍ഡിഎഫിന്റെ ഭരണത്തിന്റെ ഫലമായി നൂറുകണക്കിന് ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ക്കൊണ്ട് രക്തപങ്കുലമായിമാറി.ഇഡിയുടെ  അന്വേഷണം  ഉപദ്രവിക്കുന്ന രീതിയിലാണ്  മുഖ്യമന്ത്രി പറയുന്നത് .സ്വര്‍ണ്ണക്കള്ളക്കടത്തിലെ മുഖ്യപ്രതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്‌തില്ലേ , മുഖ്യപ്രതിക്ക് സംസ്ഥാന സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ ശമ്പളം നല്‍കിയില്ലേ ,  പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രതികള്‍ക്കുവേണ്ടി ഫോണ്‍ ചെയ്തില്ലേ , മുഖ്യപ്രതിയായ വനിത പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അനുമതിയോടെ വിദേശത്തു പോയില്ലേ എയര്‍പോര്‍ട്ടില്‍ സ്വര്‍ണ്ണം പിടിച്ചതിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയില്ലേ ഇഡി, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കുമേല്‍ ആക്രമണം അടക്കം മുഖ്യ മന്ത്രി മറുപടി  പറയണമെന്നും അദ്ദേഹം പറഞ്ഞു .തങ്ങളുടെ കേഡറുകള്‍ക്ക് ജോലി കൊടുക്കുന്നതിനുവേണ്ടി പിഎസ്‌സിയെ എല്‍ഡിഎഫ് റിമോട്ട് കണ്‍ട്രോള്‍ പോലെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. പിഎസ് സി  റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ആത്മഹത്യ ചെയ്യേണ്ട അവസ്ഥവരെ ഉണ്ടായിരിക്കുകയാണ്.  യുഡിഎഫ് – എല്‍ഡിഎഫ് മാറി മാറിയുള്ള  ഭരണം അവസാനിപ്പിച്ചുകൊണ്ട് മാറ്റത്തിന് ജനങ്ങള്‍ തയ്യാറായിരിക്കുന്നു.  നരേന്ദ്ര മോദി സര്‍ക്കാര്‍ വികസനവുമായി മുന്നോട്ടു പോകുമ്പോള്‍ കേരള സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. തൃശ്ശൂരിലേക്കുള്ള ഹൈവേള്‍ട്ടേജ് ഇലക്ട്രിസിറ്റി ലൈനിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിക്കുകയുണ്ടായി. ഈ ഇലക്ട്രിക് ലൈനിന്റെ എല്ലാ ഉപകരണങ്ങളും,  യന്ത്രങ്ങളും ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചതാണെന്ന് പറയുന്നതില്‍ അഭിമാനമുണ്ട്. 50 മെഗാവാട്ടിന്റെ സോളാര്‍ വൈദ്യുതി പദ്ധതി കാസര്‍ഗോഡില്‍ നിര്‍മ്മിച്ചിരിക്കുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ സാധിച്ചു. അമൃത് പദ്ധതിയില്‍ പതിനാറായിരം കോടിരൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുയാണ്. ദേശീയ ഹൈവേക്ക് വേണ്ടി അറുപത്തിയയ്യായിരം കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചിരിക്കുന്നത്.

കൊച്ചി മെട്രോയുടെ നിര്‍മ്മിതിക്കുവേണ്ടി ആയിരത്തിതൊള്ളായിരത്തി അന്‍പത്തിയേഴ് കോടി രൂപ അനുവദിച്ചു. ആരോഗ്യ പദ്ധതികള്‍ക്കുവേണ്ടി 607 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നല്‍കി. രണ്ടര കോടിയിലേറെ പേര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കി. എല്ലാ വീടുകളിലും വൈദ്യുതിയും കക്കൂസുകളും നിര്‍മ്മിക്കുന്ന പദ്ധതിയും തുടക്കം കുറിച്ചു. 12 സ്ത്രീകള്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കി. യുപിയില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. മലയാളികള്‍ക്ക് സംരക്ഷണം നല്‍കാന്‍ കേന്ദ്ര-യുപി സര്‍ക്കാരുകള്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു . സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി എൻ ഡി എ സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം അടക്കം ജില്ലയിലെ മറ്റ് സ്ഥാനാർത്ഥികൾ,  ബി ജെപി , ബി ഡി ജെ എസ് നേതാക്കൾ അടക്കം നിരവധി പേർ പങ്കെടുത്തു .