Friday, May 17, 2024
keralaNews

സൗകര്യമില്ലാത്ത മദ്യക്കടകള്‍ മൂന്നുമാസത്തിനകം മാറ്റണമെന്ന് ഹൈക്കോടതി.

സൗകര്യമില്ലാത്ത മദ്യക്കടകള്‍ മൂന്നുമാസത്തിനകം മാറ്റണമെന്ന് ഹൈക്കോടതി. മാന്യമായി മദ്യം വാങ്ങാന്‍ സൗകര്യം നല്‍കണമെന്നും ആള്‍ക്കൂട്ടം നിയന്ത്രിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സൗകര്യമില്ലാത്ത കടകള്‍ക്ക് അനുമതി നല്‍കിയത് എക്‌സൈസെന്ന് ബവ്‌കോ അറിയിച്ചു. മാറ്റാന്‍ രണ്ടുമാസമെങ്കിലും സമയം വേണമെന്നും ബവ്‌കോ ആവശ്യപ്പെട്ടു.മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, വാക്‌സീന്‍ എടുത്ത രേഖയോ ഹാജരാക്കണമെന്ന നിബന്ധന പ്രാവര്‍ത്തികമായില്ല. ബാറുകളിലും മറ്റ് മദ്യശാലകളിലും പുതിയ നിര്‍ദ്ദേശം ചുവരിലെഴുതി ഒട്ടിച്ചിട്ടുണ്ടെന്നുമാത്രം. അതേസമയം കോവിഡ് മാനദണ്ഡങ്ങളില്‍ മദ്യക്കടകള്‍ക്ക് ഇളവില്ലെന്നും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് കോവിഡ് ഇല്ല ആര്‍.ടി.പി.സി. ആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ വാക്സീന്‍ എടുത്ത രേഖ ഇവ നിര്‍ബന്ധമാക്കി ഇന്നലെയാണ് വാക്കാന്‍ ഉത്തരവ് നല്‍കിയത്. എന്നാല്‍ ഇത് പ്രാവര്‍ത്തികമായില്ല. മദ്യംവാങ്ങാനെത്തുന്നവരുടെ രേഖ പരിശോധിക്കുന്നതിന്റെ പ്രായോഗിക വശം ഇതാണ്. ബവ്റിജസ് ഔട്ടുലെറ്റുകളില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ ചുവരില്‍ എഴുതി ഒട്ടിച്ചിട്ടുണ്ട്.ചില ഔട്ട് ലെറ്റുകളില്‍ രേഖകള്‍ വേണമെന്ന മുന്നറിയിപ്പോടെ മദ്യം നല്‍കി. ബാറുകളില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പരിശോധനയ്ക്കും സംവിധാനമേര്‍പ്പെടുത്തി.