Friday, April 19, 2024
keralaNews

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യതയെന്ന് കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ കേരളാ, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം തീരപ്രദേശങ്ങളിലും ഇടനാടുകളിലും മഴ കിട്ടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിക്കുന്നു.കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രണ്ടാം ഘട്ട മണ്‍സൂണ്‍ പ്രവചന പ്രകാരം ഇത്തവണ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സീസണില്‍ കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്ന് പറയുന്നുണ്ട്. എന്നാല്‍ ജൂണില്‍ ചിലയിടങ്ങളില്‍ കൂടുതലും ചില പോക്കറ്റുകളില്‍ കൂടുതലും മഴ ലഭിക്കാന്‍ സാധ്യതയെന്നും വ്യക്തമാക്കുന്നു. ജൂണ്‍ മാസത്തില്‍ സാധാരണ അനുഭവപ്പെടുന്നതിനേക്കാള്‍ ചൂട് കൂടാന്‍ സാധ്യതയെന്നും ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.