Sunday, April 28, 2024
educationkeralaNews

സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള ഒരുക്കം ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി.

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള ഒരുക്കം സര്‍ക്കാര്‍ ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി. തയ്യാറെടുപ്പുകള്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് വി. ശിവന്‍കുട്ടി പറഞ്ഞു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാരിന്റെ തുടര്‍നടപടികളെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.അതിനിടെ, ഓഫ് ലൈനായി പരീക്ഷ നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയല്‍ സത്യവാങ്മൂലം നല്‍കി. കംപ്യൂട്ടറും ഇന്റര്‍നെറ്റും പല വിദ്യാര്‍ഥികള്‍ക്കും ഇല്ലാത്തത് പ്രതിസന്ധിയാണെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്താനാകില്ലെന്നും കേരളം കോടതിയെ അറിയിച്ചു.