Sunday, May 12, 2024
keralaNews

സ്‌കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതിക്കായി ഗുണനിലവാരമുള്ള അരിയാണ് വിതരണം ചെയ്യുന്നതെന്ന് മന്ത്രി

കോഴിക്കോട് :സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതിക്കായി ഗുണനിലവാരമുള്ള അരിയാണ് വിതരണം ചെയ്യുന്നതെന്ന് മന്ത്രി ജി.ആര്‍.അനില്‍. സ്‌കൂളുകളില്‍ സൂക്ഷിച്ചിരുന്ന പഴകിയ അരി നീക്കം ചെയ്യണമെന്ന് നേരത്തേതന്നെ നിര്‍ദേശം നല്‍കിയിരുന്നു. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ പരിഹരിക്കുകയാണു വേണ്ടതെന്നും മന്ത്രി പറഞ്ഞു.സ്‌കൂളുകളിലെ ഭക്ഷ്യവിഷബാധയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് 5 ദിവസത്തിനകം ലഭിക്കും. വിഷയത്തെ ഗൗരവത്തോടെയാണു സംസ്ഥാന സര്‍ക്കാര്‍ കാണുന്നത്. ഉച്ചഭക്ഷണ വിതരണം സുരക്ഷിതമാക്കാന്‍ ജനകീയ ഇടപെടല്‍ വേണമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യവിഷബാധയുടെ സാഹചര്യത്തില്‍ ജി.ആര്‍.അനില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ഗവ. യുപി സ്‌കൂളില്‍ പരിശോധന നടത്തി. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു മന്ത്രിയുടെ പരിശോധന.