Monday, May 20, 2024
keralaNewspolitics

ഞാന്‍ ലീഡറല്ല,തനിക്ക് മാത്രമായി ബോര്‍ഡ് വയ്‌ക്കേണ്ടെന്നും വച്ചാല്‍ അതില്‍ എല്ലാ നേതാക്കളുടെയും പേര് വേണമെന്നും :പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം :ഞാന്‍ ലീഡറല്ല, ലീഡര്‍ കെ. കരുണാകരന്‍ മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തിരുവനന്തപുരത്ത് പ്രവര്‍ത്തകരൊരുക്കിയ ആവേശോജ്വല സ്വീകരണത്തിലായിരുന്നു ലീഡര്‍, ക്യാപ്റ്റന്‍ വിളികളോട് അദ്ദേഹത്തിന്റെ പ്രതികരണം. ആ വിളികളുടെ കെണിയില്‍ വീഴില്ലെന്നും അത്തരം വിളികള്‍ കോണ്‍ഗ്രസിനെ നന്നാക്കാനുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് മാത്രമായി ബോര്‍ഡ് വയ്‌ക്കേണ്ടെന്നും വച്ചാല്‍ എല്ലാ നേതാക്കളുടെയും പേര് വേണമെന്നും സതീശന്‍ വ്യക്തമാക്കി.‘ഒരുപാട് കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. വിശ്രമമില്ലാതെ പരിശ്രമം നടത്തിയാല്‍ മാത്രമേ യുഡിഎഫിന് തിരിച്ചുവരാന്‍ കഴിയുകയുള്ളൂ. അതിനുവേണ്ടിയിട്ടുള്ള ഒരു ആത്മവിശ്വാസമാണ്. തൃക്കാക്കരയിലെ ജനങ്ങള്‍ നമുക്ക് നല്‍കിയത്.’ വി.ഡി. സതീശന്‍ പറഞ്ഞു. തൃക്കാക്കര ഫലത്തെക്കുറിച്ച് പറയാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. ഭരണസ്തംഭനത്തിന്റെ ഫലമാണ് ഭക്ഷ്യവിഷബാധ സ്‌കൂളുകളിലുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.