Thursday, April 25, 2024
keralaNewspolitics

മദ്യശാലകളുടെ എണ്ണം കൂട്ടണമെന്ന് പറഞ്ഞിട്ടില്ല; ഹൈക്കോടതി

സംസ്ഥാനത്തെ മദ്യശാലകളുടെ എണ്ണം കൂട്ടണമെന്ന് പറഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി. മദ്യവില്‍പന ശാലകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് മാത്രമാണ് ഉത്തരവെന്നും ഹൈക്കോടതി വ്യക്തമാക്കി. പുതിയ മദ്യവില്‍പന ശാലകള്‍ തുടങ്ങാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ കെപിസിസി മുന്‍ അദ്ധ്യക്ഷന്‍ വിഎം സുധീരന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

സമൂഹത്തിന്റെ അന്തസ് മാത്രമാണ് കോടതിയുടെ പ്രശ്നമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. ഒരാള്‍ മദ്യപിക്കരുതെന്ന് പറയാന്‍ കോടതിക്ക് കഴിയില്ല, അങ്ങനെ ആവശ്യപ്പെട്ടാല്‍ അവര്‍ മറ്റ് ലഹരികളിലേക്ക് പോയേക്കാം. അതിനാല്‍ മദ്യപിക്കാന്‍ താല്‍പര്യപ്പെട്ട് എത്തുന്നവര്‍ക്ക് അന്തസ്സായി മദ്യം വാങ്ങിപോകാനുള്ള സൗകര്യം ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ട്. ഇക്കാര്യമാണ് ഉത്തരവിലൂടെ ചൂണ്ടിക്കാട്ടിയതെന്നും ഹൈക്കോടതി വ്യക്തമാക്കി.