Saturday, May 4, 2024
indiaNews

സെന്തില്‍ ബാലാജിയെ വകുപ്പില്ലാ മന്ത്രിയായി തുടരാനുള്ള ഉത്തരവ് പുറത്തിറക്കി

ചെന്നൈ: സെന്തില്‍ ബാലാജിയെ വകുപ്പില്ലാ മന്ത്രിയായി തുടരാനുള്ള ഉത്തരവ് പുറത്തിറക്കി തമിഴ്‌നാട് സര്‍ക്കാര്‍. അഴിമതി കേസില്‍ കസ്റ്റഡിയിലുള്ള സെന്തില്‍ ബാലാജി ചികിത്സയിലാണെങ്കിലും മന്ത്രിയായി തുടരാമെന്ന് ഉത്തരവില്‍ പറയുന്നു. ഗവര്‍ണറുടെ നിലപാടിനെ തള്ളിയാണ് സര്‍ക്കാര്‍ ഉത്തരവ്. ബാലാജി മന്ത്രിയായി തുടരുന്നതില്‍ ഗവര്‍ണര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നീക്കം.