Tuesday, May 14, 2024
keralaNews

പെരുനാടിന് അഭിമാനമായി ശ്രീലക്ഷ്മി

റാന്നി :കായിക രംഗത്തെ പുത്തൻ താരോദയത്തിന് വഴിതെളിച്ച റാന്നി  പെരുനാടിന്  ആവേശവുമായി ശ്രീലക്ഷ്മി.ആർ ഗോവയിൽ നടന്ന നാലാമത് നാഷണൽ യൂത്ത്  ലെവൽ   ഗെയിംസിൽ ചാമ്പ്യൻഷിപ്പിൽ 200  മീറ്റർ ഓട്ട മത്സര വിഭാഗത്തിൽ
രണ്ടാം സ്ഥാനം നേടിയാണ്  ശ്രീലക്ഷ്മി നാടിന് അഭിമാനമായി മാറിയിരിക്കുന്നത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ്  ശ്രീലക്ഷ്മി ഓട്ടത്തിന്റെ ട്രാക്കിലേക്ക് എത്തുന്നത്. പഠനത്തോടൊപ്പം തന്റെ സ്വപ്നമായ സ്പോട്സിൽ ചിറക് വിടർത്തി പറക്കുകയായിരുന്നു ശ്രീലക്ഷ്മി.ഒന്ന് മുതൽ ഏഴുവരെ മാടമൺ ഗവ. യു പി സ്കൂളിൽ , എട്ടു മുതൽ പത്തു വരെ റാന്നി ഗുരുകുലം എച്ച് എസ് ഇടക്കുളം സ്കൂളിൽ പഠിച്ചു.  എട്ടു മുതൽ പത്തു വരെയുള്ള പഠനത്തിനിടെ  സംസ്ഥാന തലത്തിലും -അമച്ചർ മീറ്റിൽ  നാഷണൽ ലെവലിലും പങ്കെടുത്ത ശ്രീലക്ഷ്മി ജില്ലയിലെ വേഗതയേറിയ താരമായി. എം.എസ് – എച്ച് എസ്  എസ്  സ്കൂളിൽ പ്ലസ് വൺ പഠിച്ചു.
കായിക താരത്തിന്റെ താര തിളക്കത്തിൽ പ്ലസ് ടു മുതലുള്ള പഠനം തൃശ്ശൂർ കൊടകര  സഹൃദയ കോളേജ് ഏറ്റെടുത്തിരിക്കുയാണ്.
ഇപ്പോൾ ബിഎസ് സി കെമിസ്ട്രിയിൽ അവസാനവർഷ വിദ്യാർത്ഥിനിയായി  പഠിക്കുന്നു . മാടമൺ കോട്ടപ്പാറതടത്തിൽ  റെജി കെ വി/ശോഭിത ദമ്പതികളുടെ മകളാണ്  ശ്രീലക്ഷ്മി ആർ.സഹോദരി – പാർവതി റെജി.