Monday, May 20, 2024
indiaNews

സമാധാന നൊബേല്‍ പുരസ്‌കാരം മാധ്യമപ്രവര്‍ത്തകര്‍ക്ക്.

ഈ വര്‍ഷത്തെ സമാധാന നൊബേല്‍ പുരസ്‌കാരം റഷ്യന്‍, ഫിലിപ്പീന്‍സ് മാധ്യമപ്രവര്‍ത്തകര്‍ക്ക്. ദിമിത്രി മുറാടോവ്, മരിയ റസ എന്നിവര്‍ക്കാണ് പുരസ്‌കാരം. അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കാനുളള പരിശ്രമങ്ങള്‍ക്കാണ് പുരസ്‌കാരം. മരിയ റസ ഫിലിപ്പീന്‍സിലെ അധികാരദുര്‍വിനിയോഗം, അക്രമം, സ്വേഛാധിപത്യം എന്നിവയ്്‌ക്കെതിരെ പോരാടി. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനായി മരിയ റസ 2012 ല്‍ റാപ്പ്‌ളര്‍ ഡോട്ട്‌കോം എന്ന ഡിജിറ്റല്‍ മാധ്യമസ്ഥാപനം തുടങ്ങി. റഷ്യയിലെ നൊവായ ഗസറ്റ് എന്ന മാധ്യമത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫാണ് ദിമിത്രി മുറാടോവ്. പ്രതിപക്ഷ ശബ്ദം വലിയ വെല്ലുവിളി നേരിടുന്ന റഷ്യയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനായി വലിയ പോരാട്ടം നടത്തി. ഭീഷണികളെയും കൊലപാതകങ്ങളും ഉണ്ടായിട്ടും അതിജീവിച്ച് മുന്നേറി. നൊവായ ഗസറ്റിലെ ആറ് മാധ്യമപ്രവര്‍ത്തകര്‍ വധിക്കപ്പെട്ടിട്ടുണ്ട്.