Monday, April 29, 2024
keralaNews

സില്‍വര്‍ലൈന്‍ പദ്ധതിയുടെ കല്ലിടുന്നത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം :സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന് അതിര്‍ത്തി നിര്‍ണയിക്കാന്‍ കല്ലിടുന്നത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍വേയ്ക്കായി ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്താനാണ് നീക്കം. ഇതു സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. കല്ലിടുന്ന പ്രവര്‍ത്തനങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം. സില്‍വര്‍ലൈന്‍ പദ്ധതിക്കായി കെ റെയില്‍ കോര്‍പറേഷന്‍ വിവിധ സ്ഥലങ്ങളില്‍ കല്ലിടുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.