Friday, May 17, 2024
keralaNews

സിനിമകള്‍ തിയറ്ററില്‍ തന്നെ കാണിക്കണം :മന്ത്രി

സിനിമകള്‍ തിയറ്ററില്‍ തന്നെ കാണിക്കണമെന്നാണ് സര്‍ക്കാര്‍ നയമെന്ന് മന്ത്രി സജി ചെറിയാന്‍. ഒ.ടി.ടി. പ്രസക്തമാകുന്നത് തിയറ്റര്‍ തുറക്കാത്തപ്പോഴാണ്.മരക്കാര്‍ തിയറ്റര്‍ റിലീസ് ഉണ്ടാവും. എന്നാല്‍ മരക്കാര്‍ ഒടിടിയിലും തിയേറ്ററിലും കൂടി രണ്ടിടത്ത് റിലീസ് ഉണ്ടാവില്ലെന്ന് മരക്കാറിന്റെ നിര്‍മാതാവ് വ്യക്തമാക്കിയിരുന്നു. വിവിധ നികുതികളും വൈദ്യുതി നിരക്കും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ചൊവ്വാഴ്ച ചേരും. ആരോഗ്യം, തദ്ദേശം, വൈദ്യുതി, ധനകാര്യ മന്ത്രിമാര്‍ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.