Monday, April 29, 2024
NewsObituarySports

സിംബാബ്വെ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ അന്തരിച്ചു

സിംബാബ്വെ: സിംബാബ്വെ ക്രിക്കറ്റ് താരം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. 49 വയസായിരുന്നു. സിംബാബ്വെ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകനായിരുന്നു.ഏറെ നാളായി കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു.സിംബാബ്വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിന മത്സരങ്ങളും കളിച്ചു. ടെസ്റ്റില്‍ 200-ലധികം വിക്കറ്റുകള്‍ (216) നേടിയ ഏക സിംബാബ്വെ കളിക്കാരനാണ് അദ്ദേഹം, റണ്‍സ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. 2005 ലാണ് അദ്ദേഹം തന്റെ രാജ്യത്തിനായി അവസാനമായി കളിച്ചത്. 2009-13 വരെയും 2016-18 വരെയും അദ്ദേഹം സിംബാബ്വെയുടെ പരിശീലകനായിരുന്നു.