Wednesday, May 15, 2024
keralaNews

വനവാസി സമൂഹം വിദ്യാഭ്യാസം കൊണ്ട് മുന്നോട്ടു വരണം : ഡോ. എച്ച് കെ നാഗു

എരുമേലി: മികച്ച ജീവിതം നിലവാരം പുലർത്താൻ വനവാസി സമൂഹം
വിദ്യാഭ്യാസം കൊണ്ട് മുന്നോട്ട് വരണമെന്ന് കേരള വനവാസി വികസന കേന്ദ്രം അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഡോ. എച്ച് കെ നാഗു പറഞ്ഞു . കേരള വനവാസി വികാസ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പത്തനംതിട്ട- കോട്ടയം ജില്ലകളുടെ വനവാസി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനവാസികൾക്ക് നഷ്ടപ്പെട്ട വനഭൂമി തിരിച്ചുപിടിക്കുന്ന വനാവകാശ നിയമം കർശനമായി നടപ്പിലാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വനവസികളായ പെൺ കുട്ടികളുടേതടക്കം സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കി എല്ലാവർക്കും വിദ്യാഭ്യാസം ഒരുക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വനവാസി സമൂഹത്തെ അവഗണിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എരുമേലി എസ് എൻ ഡി പി ഹാളിൽ നടന്ന ചടങ്ങിൽ ഡോ. സി എസ് ശാന്തകുമാരി അധ്യക്ഷത വഹിച്ചു.ഹരിയാന സംസ്ഥാന പ്രസിഡന്റ് രാംബാബു മുഖ്യ പ്രഭാഷണം നടത്തി.ക്ഷേത്രീയ സംഘടന സെക്രട്ടറി എസ്. എസ് രാജു , വനവാസി വികാസ കേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ വത്സമ്മ , സംഘടന സെക്രട്ടറി എ. നാരായണൻ , വിവിധ ഊരുകൂട്ടങ്ങളിലെ ഊരുമൂപ്പൻമാരായ നാരായണൻ അട്ടത്തോട് , കേളൻ ഗോപി എരുത്വാപ്പുഴ,രാഘവൻ അടിച്ചിപ്പുഴ,സെൽവി എൻ. കെ കടപ്ലാമറ്റം,
കമല രാഘവൻ മൂന്നിലവ്,പട്ടിക വർഗ്ഗ മലവേടൻ മഹാസഭ സംസ്ഥാന പ്രസിഡന്റ് പി കെ ഗോപി എന്നിവർ സംസാരിച്ചു.