Wednesday, May 15, 2024
keralaNews

പൊന്നാനി താലൂക്കില്‍ രണ്ട് സ്‌കൂളുകളിലായി 262 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പൊന്നാനി താലുക്കില്‍ ജാഗ്രതാ നിര്‍ദ്ദേശം. പൊന്നാനി താലൂക്കില്‍ രണ്ട് സ്‌കൂളുകളിലായി 262 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. താലുക്ക് പരിധിയിലെ ടര്‍ഫുകള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കി. ആള്‍ക്കൂട്ടങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും. വിവാഹങ്ങളില്‍ നൂറില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്താല്‍ നടപടിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.