Saturday, April 27, 2024
keralaNews

മേരീക്വീൻസിൽ മുട്ടുവേദന രോഗ നിർണ്ണയ ക്യാമ്പ്.

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ഓർത്തോ പീഡിക്, ജോയിന്റ് റീപ്ലേസ്‌മെന്റ് & സ്പോർട്സ് ഇഞ്ചുറിസ് വിഭാഗത്തിന്റെ കീഴിൽ മുട്ട് വേദനയുള്ള രോഗികൾക്കായി നടത്തുന്ന സൗജന്യ രോഗ നിർണ്ണയ ക്യാമ്പ് 2021 ഓഗസ്റ്റ് 16 മുതൽ 30 വരെ നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡോക്ടർ, ഫിസിയോതെറാപ്പിസ്റ്റ് കൺസൽട്ടേഷൻ, ഡിജിറ്റൽ എക്സ് റേ, ആശുപത്രി രജിസ്‌ട്രേഷൻ സേവനങ്ങൾ സൗജന്യമായി ലഭ്യമാകും. ലാബ് പരിശോധനകൾക്ക് 25% നിരക്കിളവുകളും, ശസ്‌ത്രക്രിയ ആവശ്യമായ രോഗികൾക്ക് പ്രത്യേക നിരക്കിളവുകളും ലഭ്യമാകും. ക്യാമ്പിൽ പങ്കെടുക്കുന്നതിന് മുൻ‌കൂർ ബുക്കിംഗ് നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്ക് 04828201300, 8281262626 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.