Sunday, May 5, 2024
keralaNews

പ്രളയ ദുരിത സമാശ്വാസ വിതരണവും എംഎൽഎക്കും -എസ്എച്ച്ഒക്കും സ്വീകരണവും നൽകി.

എരുമേലി: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രളയക്കെടുതിയിൽ ദുരിതത്തിലായ വ്യാപാരികൾക്ക്  കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി എരുമേലി യൂണിറ്റിന്റെ നേതൃത്വത്തിൽ  പ്രളയ ദുരിത സമാശ്വാസം  വിതരണം നൽകി.  ഇന്ന് നാല് മണിക്ക്  ശബരി ഹോംസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ  എരുമേലി യൂണീറ്റ് പ്രസിഡന്റ് പി.എ ഇർഷാദ് അധ്യക്ഷത വഹിച്ചു.പരിപാടി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന് പൊന്നാട അണിയിച്ചും – മൊമന്റോ നൽകിയും ആദരിച്ചു. വ്യാപാരികളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാനും
ഒപ്പം നിൽക്കുമെന്നും – എന്നാൽ ഓൺ ലൈൻ വ്യാപാര മേഖലയിലെ ചൂഷണം അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.  മികച്ച കുറ്റാന്വേഷണ മികവിനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ വാങ്ങിയ എരുമേലി പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ മനോജ് മാത്യുവിനെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ
 ജോർജ് കുട്ടി ആദരിച്ചു.  കഴിഞ്ഞ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ സമിതിയിലെ അംഗങ്ങളുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് സമിതി ജില്ല സെക്രട്ടറി  കെ.എസ് മണി നൽകി .  ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത യുവാക്കളയും ആദരിച്ചു. എരുമേലി യൂണീറ്റ് സെക്രട്ടറി പി.ആർ ഹരികുമാർ സ്വാഗതവും പറഞ്ഞു.