Friday, May 10, 2024
keralaNews

സര്‍ക്കാര്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമം

തിരുവല്ല: തിരുവല്ലയില്‍ സര്‍ക്കാര്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമം .ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കോളേജിലെ ഒരു അദ്ധ്യാപികയ്ക്കെതിരെ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തിരുന്നു. അദ്ധ്യാപികയുമായുള്ള തര്‍ക്കമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്.