Friday, May 17, 2024
keralaNewspolitics

സര്‍ക്കാരിനും പോലീസിനുമെതിരെ വെല്ലുവിളിയുമായി : ഷാഫി പറമ്പില്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ശബരിനാഥിന്റെ അറസ്‌ററില്‍ പ്രതിഷേധിച്ച് സര്‍ക്കാരിനും പോലീസിനുമെതിരെ വെല്ലുവിളിയുമായി പ്രസിഡണ്ട് ഷാഫി പറമ്പില്‍ രംഗത്ത്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം ആഹ്വാനം ചെയ്തതിന്റെ പേരില്‍ വധശ്രമത്തിനാണ് കേസെടുത്തത്. കരിങ്കൊടി കാണിക്കാന്‍ മാത്രമാണ് വാട്‌സ്ആപ്പ് ചാറ്റില്‍ പറയുന്നത്..നാളെ മുഖ്യമന്ത്രിയെ കോണ്ഗ്രസ്സ്, യൂത്ത് കോണ്ഗ്രസ്സ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കും. കരിങ്കൊടി കാണിക്കാന്‍ ആഹ്വാനം ചെയ്തതിന്റെ പേരിലാണ് അറസ്റ്റ് എങ്കില്‍ എത്ര പേരെ അറസ്റ്റ് ചെയ്യും എന്ന് കാണട്ടെയെന്നും ഷാഫി പറഞ്ഞു.