Monday, May 6, 2024
keralaNews

സത്യസായി ബാബ ജയന്തി ആഘോഷിച്ചു

കോട്ടയം : സത്യസായി ബാബയുടെ 97-ാമത് ജയന്തി ആഘോഷം

സത്യസായി സേവാ സമിതികളുടെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിപുലമായി ആഘോഷിച്ചു. തിരുനക്കരയിലെ പ്രശാന്തി നിലയത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ കോട്ടയം നഗരസഭാ വൈസ് ചെയര്‍മാന്‍ ബി. ഗോപകുമാര്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കോട്ടയം കെ. വീരമണി, കുമ്മനം വി.ജി. ഹരീന്ദ്രനാഥ്, പ്രൊഫ. ഡോ. കെ. സുബ്രഹ്മണ്യം, ഹരിരാഗ് നന്ദന്‍,  ശ്രീലതാ ശ്രീകുമാര്‍, മറിയപ്പള്ളി പി.ആര്‍ ഹരീഷ്, ഡോ.റോഷ്‌നി പി.ആര്‍, ഷിനു ഗോപിനാഥ്, എസ്. ചന്ദ്രബോസ് എന്നിവരെയും എണ്‍പത് വയസ് കഴിഞ്ഞവരെയും ആദരിച്ചു. രാവിലെ ഓംകാരത്തിന് ശേഷം നഗരസങ്കീര്‍ത്തനത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
പാമ്പാടി : സത്യസായി സേവാസമിതി പാമ്പാടി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പാത്തന്‍പുറം കവലയിലുള്ള സേവാ നിലയത്തില്‍ സത്യസായി ബാബയുടെ 97-ാം ജന്മദിനാഘോഷം നടത്തി.  വേദജപം, അര്‍ച്ചന, ഭജന തുടങ്ങിയ ഉണ്ടായിരുന്നു.

പൊന്‍കുന്നം: സത്യസായി സേവാസമിതി പൊന്‍കുന്നം പുതിയകാവ് ദേവീക്ഷേത്ര ഓഡിറ്റോറിയത്തില്‍ സത്യസായി ബാബയുടെ 97-ാം ജന്മദിനാഘോഷം നടത്തി. വേദജപം, സഹസ്രനാമാര്‍ച്ചന, ഭജന എന്നിവയുണ്ടായിരുന്നു. നാരായണീയകോകിലം ടി.എന്‍.സരസ്വതിയമ്മ, ശ്യാമോഹന്‍ എന്നിവര്‍ പ്രഭാഷണം നടത്തി.