Friday, May 17, 2024
keralaLocal NewsNews

എരുമേലിയിൽ  വലിയതോട് ശുചീകരിച്ചു . 

എരുമേലി: കനത്ത മഴയിൽ ഒഴുകിയെത്തിയ വലിയ തോട്ടിലെ  മാലിന്യങ്ങൾ മാറ്റി. ദേവസ്വം ബോർഡ് എരുമേലി ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് . ആർ രാജീവിന്റെ നിർദ്ദേശാനുസരണം ക്ഷേത്രം ജീവനക്കാരൻ കെ.കെ മോഹനൻ നായരുടെ നേതൃത്വത്തിലാണ് തോട് ശുചീകരിച്ചത്.ക്ഷേത്രത്തിന് മുന്നിൽക്കൂടി
ഒഴുകുന്ന തോട്ടിലെ മാലിന്യം വലിയ ദുർഗന്ധവും വമിച്ച് കിടക്കുകയായിരുന്നു.
ആദ്യമായാണ്  ദേവസ്വം  ഓഫീസറും – ജീവനക്കാരനും  ചേർന്ന്
തൊഴിലാളികളെ നിർത്തി തോട് ശുചീകരിക്കുന്നത്.