Sunday, May 19, 2024
Uncategorized

സംസ്ഥാന കോണ്‍ഗ്രസിലെ ഏറ്റവും മൂര്‍ച്ചയുള്ള നാവ് ഇനി കെപിസിസിയെ നയിക്കും.

അനിശ്ചിതത്വത്തിനും ആശയക്കുഴപ്പങ്ങള്‍ക്കും ഒടുവില്‍ കെപിസിസി അധ്യക്ഷനായി കെ.സുധാകരനെ തെരഞ്ഞെടുത്തു. എ- ഐ ഗ്രൂപ്പുകളുടെ എതിര്‍പ്പിനും കെപിസിസി അധ്യക്ഷസ്ഥാനം മോഹിച്ച് അണിയറ നീക്കം നടത്തിയ സീനിയര്‍ നേതാക്കളേയും മറികടന്നാണ് കെപിസിസി അധ്യക്ഷസ്ഥാനത്തക്ക് കെ.സുധാകരന്‍ എത്തുന്നത്. സുധാകരനെ കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്ത വിവരം രാഹുല്‍ ഗാന്ധി നേരിട്ടാണ് കെ.സുധാകരനെ വിളിച്ചറിയിച്ചത്.

കെ.കരുണാകരന്‍ നയിക്കുന്ന ഐ ഗ്രൂപ്പിനേയും എ.കെ.ആന്റണിയുടെ എ ഗ്രൂപ്പിനേയും വെല്ലുവിളിച്ച് കണ്ണൂര്‍ ഡിസിസി അധ്യക്ഷനായതോടെയാണ് കെ.സുധാകരന്‍ കേരള രാഷ്ട്രീയത്തില്‍ സ്വന്തം ഇടം നേടിയെടുക്കുന്നത്. അക്രമരാഷ്ട്രീയം ആളിക്കത്തിയ തൊണ്ണൂറുകളില്‍ ആര്‍എസ്എസും സിപിഎമ്മും പരസ്പരം പോരടിച്ചു നിന്നപ്പോള്‍ അതിനിടയില്‍ കോണ്ഗ്രസ് പാര്‍ട്ടിക്ക് പ്രതിരോധമൊരുക്കിയത് സുധാകരനാണ്. ഗാന്ധിയന്‍ ശൈലി തള്ളി കോണ്ഗ്രസുകാരെ ആയുധമെടുപ്പിക്കുന്നുവെന്ന ആരോപണം സുധാകരന്‍ നേരിട്ടെങ്കിലും അണികളുടെ പിന്തുണ എന്നു സുധാകരനുണ്ടായിരുന്നു.

പ്രവര്‍ത്തനത്തിലും സംസാരത്തിലും കടുപ്പക്കാരനെങ്കിലും അണികള്‍ക്ക് പ്രിയപ്പെട്ട നേതാവാണ് കെ.സുധാകരന്‍. കണ്ണൂരിലും കാസര്‍കോടിലും സുധാകരന് ശക്തമായ സ്വാധീനമുണ്ട്. അതേസമയം കണ്ണൂരില്‍ പറയത്തക്ക സ്വാധീനമോ പ്രവര്‍ത്തനമോ സുധാകരന്‍ നടത്തിയിട്ടില്ലെന്നും മറ്റു ജില്ലകളിലെന്ന പോലെ അവിടെയും കോണ്ഗ്രസ് തകര്‍ച്ചയെ നേരിട്ടെന്നും അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സുധാകരനെ കൊണ്ടു വരുന്നതില്‍ മറ്റൊരു പ്രധാന തടസമായി നിന്നത് അദ്ദേഹത്തിന്റെ പ്രായമാണ്. 73 വയസുള്ള സുധാകരനെ കെപിസിസി അധ്യക്ഷനായി കൊണ്ടു വന്നു എന്ത് തലമുറമാറ്റമാണ് കേന്ദ്രനേതൃത്വം നടത്തുന്നതെന്ന ചോദ്യം അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്നു. എന്നാല്‍ തലമുറ മാറ്റത്തിനപ്പുറം സംഘടനാ സംവിധാനത്തിലെ സമൂല മാറ്റം കൊണ്ടു വരാനും താഴെത്തട്ടില്‍ പാര്‍ട്ടിയെ സജീവമാക്കാനും