Tuesday, May 14, 2024
indiaNewsUncategorized

ഇന്ത്യന്‍ നാവികസേനയ്ക്ക് കരുത്തായി യുദ്ധക്കപ്പലുകള്‍

മുംബൈ: മുംബൈയിലെ മസഗോണ്‍ ഡോക് ഷിപ്പ്ബില്‍ഡേഴ്സിലാണ് കപ്പലുകള്‍ നിര്‍മിച്ച യുദ്ധക്കപ്പലുകള്‍ ഇനി നാവികസേനയുടെ ഭാഗം.

ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ സ്വന്തമായി രൂപകല്പന ചെയ്ത ഡിസൈനിലാണ് നിര്‍മാണം. പി 15 ബി ശ്രേണിയിലെ നാലാമത് ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറാണ് ‘സൂറത്ത്’.

പി 17 എ ശ്രേണിയിലെ രണ്ടാമത്തെ സ്റ്റെല്‍ത്ത് ഫ്രിഗേറ്റാണ് ‘ഉദയഗിരി’. രാജ്യത്തിന്റെ സമുദ്ര ക്ഷമത വര്‍ദ്ധിപ്പിക്കുകയെന്ന സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ സാഫല്യമാണ് കപ്പലുകളെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ വിതരണ ശൃംഖലകള്‍ താറുമാറായതോടെ ലോകം പകച്ചുനില്‍ക്കുമ്പോഴാണ് ആത്മനിര്‍ഭരത എന്ന ലക്ഷ്യത്തില്‍ രാജ്യം സഞ്ചരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐഎന്‍എസ് ഉദയഗിരിയും ഐഎന്‍എസ് സൂറത്തും ഇന്ത്യയുടെ വളര്‍ന്നുവരുന്ന തദ്ദേശീയ ശേഷിയുടെ ഉജ്ജ്വല ഉദാഹരണങ്ങളാണെന്ന് ചടങ്ങില്‍ സംസാരിച്ച രക്ഷാ മന്ത്രി പറഞ്ഞു.

ഏറ്റവും നൂതനമായ സാങ്കേതികവിദ്യയിലധിഷ്ഠിതമായ ലോകത്തെ മികച്ച മിസൈല്‍ വാഹക യുദ്ധക്കപ്പലുകളായിരിക്കും ഇവ.ആഗോള സുരക്ഷ, അതിര്‍ത്തി തര്‍ക്കങ്ങള്‍, സമുദ്ര ആധിപത്യം എന്നീ ഘടകങ്ങള്‍ ലോകരാഷ്ട്രങ്ങളെ സൈനിക നവീകരണത്തിന് പ്രേരിപ്പിക്കുന്ന സാഹചര്യമാണ്.

കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ പ്രയോജനപ്പെടുത്തി ഇന്ത്യയെ ഒരു കപ്പല്‍ നിര്‍മ്മാണ കേന്ദ്രമായി രൂപപ്പെടുത്താനുതകും വിധം കഴിവുകള്‍ പൂര്‍ണ്ണമായി വിനിയോഗിക്കാന്‍ പൊതുജനങ്ങളോടും സ്വകാര്യ മേഖലയോടും മന്ത്രി ആഹ്വാനം ചെയ്തു.

മുംബൈയിലെ മസഗോണ്‍ ഡോക്സില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ സാന്നിദ്ധ്യത്തിലായിരുന്നു കപ്പലുകള്‍ നാവികസേനയുടെ ഭാഗമായത്. ഇതാദ്യമായിട്ടാണ് തദ്ദേശീയമായി നിര്‍മിച്ച രണ്ട് യുദ്ധക്കപ്പലുകള്‍ ഒരേ സമയം സേനയുടെ ഭാഗമാക്കി മാറ്റാന്‍ കഴിയുന്നത്.