Friday, May 3, 2024
educationkeralaNews

സംസ്ഥാന കലോത്സവം ജനുവരി 3 മുതല്‍ 7 വരെ കോഴിക്കോട്ട് :പ്ലസ് വണ്‍ ക്ലാസ്സുകള്‍ ഓഗസ്റ്റ് 25ന് തുടങ്ങുംവിദ്യാഭ്യാസ മന്ത്രി

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പൊതുസ്വീകാര്യവും കുട്ടികള്‍ക്ക് സൗകര്യവും ഉളളതാവണം യൂണിഫോം. സൗകര്യങ്ങളുളള സ്‌കൂളുകള്‍ അപേക്ഷ നല്‍കിയാല്‍ മിക്‌സഡ് സ്‌കൂളുകളാക്കുമെന്നും മന്ത്രി.
സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കണമെന്ന് വിദ്യാഭ്യാസമന്ത്രി ആവശ്യപ്പെട്ടു. അമിതമായ ഫോണ്‍ ഉപയോഗം അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം. ക്ലാസ് സമയത്ത് കുട്ടികളെ മറ്റുപരിപാടികളില്‍ പങ്കെടുപ്പിക്കുന്നത് അനുവദിക്കില്ലെന്നും മന്ത്രി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രിന്‍സിപ്പല്‍മാരാകും ഇനി മേധാവി ഹെഡ്മാസ്റ്റര്‍മാര്‍ക്ക് പകരം വൈസ് പ്രിന്‍സിപ്പല്‍ ഉണ്ടാകുമെന്നും ഉത്തരവ്.