Friday, May 10, 2024
keralaNews

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 4,415 രൂപയാണ്. പവന് 240 രൂപ കുറഞ്ഞ് 35,320 രൂപയുമാണ് വില.ഇന്നലെയും കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞിരുന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. പവന് 35,560 രൂപയും ഗ്രാമിന് 4445 രൂപയുമായിരുന്നു വില. ഇതിന് മുന്‍പ് ഏറ്റവും ഒടുവിലായി വിലയില്‍ മാറ്റം വന്നത് ശനിയാഴ്ചയായിരുന്നു. അന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. ഏപ്രില്‍ മാസത്തിന്റെ ആദ്യ പകുതിയില്‍ വര്‍ധന കാണിച്ച സ്വര്‍ണവില വീണ്ടും കുറയുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്.അന്താരാഷ്ട്ര സ്വര്‍ണ നിരക്കില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,769 ഡോളറാണ് നിരക്ക്. ഏപ്രില്‍ ഒന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 33,320 രൂപയും ഗ്രാമിന് 4165 രൂപയുമായിരുന്നു നിരക്ക്.