Wednesday, May 1, 2024
indiakeralaNews

രാജ്യത്ത് ഫാസ്ടാഗ് നിര്‍ബന്ധമാക്കി; കെഎസ്ആര്‍ടിസിക്ക് താല്ക്കാലിക ഇളവ്

രാജ്യത്ത് ദേശീയപാത ടോള്‍ പ്ലാസകളിള്‍ ഫാസ്ടാഗ് നിര്‍ബന്ധമായി. ഫാസ്ടാഗില്ലെങ്കില്‍ ഇരട്ടിത്തുക പിഴ നല്‍കേണ്ടിവരും. ജനുവരി ഒന്ന് മുതല്‍ നടപ്പാക്കാനിരുന്ന ഫാസ്ടാഗ് കോവിഡ് മൂലം നീട്ടി വയ്ക്കുകയായിരുന്നു. കേരളത്തില്‍ തൃശൂര്‍ പാലിയേക്കര, പാലക്കാട് വാളയാര്‍, എറണാകുളം പൊന്നാരിമംഗലം, കുമ്ബളം ടോള്‍ പ്ലാസകളില്‍ പണം അടയ്ക്കാവുന്ന ട്രാക്കുകള്‍ ഇല്ലാതായി.

ഫാസ്ടാഗില്ലാത്ത കെഎസ്ആര്‍ടിസിയ്ക്ക് ടോള്‍ ബൂത്തുകളില്‍ താല്ക്കാലിക ഇളവ് നല്‍കിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുശേഷം ഇരട്ടിത്തുക ഈടാക്കും. ഇളവ് ആവശ്യപ്പെട്ട് കെ എസ് ആര്‍ ടി സി കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. എന്നാല്‍, ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ദേശീയ പാതകളിലെ എല്ലാ ട്രാക്കുകളിലും ഫാസ്ടാഗ് സംവിധാനമുണ്ട്. ഡിജിറ്റല്‍ പേയ്‌മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനും കാത്തിരിപ്പ് സമയവും ഇന്ധന ഉപഭോഗവും കുറയ്ക്കുന്നതിനും ടോള്‍ പ്ലാസകളിലൂടെ തടസ്സമില്ലാതെ കടന്നുപോകുന്നതിനും ഓട്ടോമാറ്റിക് ടോള്‍ പ്ലാസ പേയ്‌മെന്റ് സംവിധാനമായ ഫാസ്ടാഗിലേക്കുള്ള മാറ്റം സഹായിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.