Thursday, May 2, 2024
indiaNews

രാജ്യത്തെ സ്‌കൂളുകള്‍,സിനിമ തീയേറ്ററുകള്‍ ഇന്ന് മുതല്‍ തുറക്കാന്‍ കേന്ദ്രാനുമതി.

അണ്‍ലോക്ക് അഞ്ചിന്റെ ഭാഗമായി കര്‍ശന കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചു രാജ്യത്തെ സ്‌കൂളുകള്‍ ഇന്ന് മുതല്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കി.എന്നാല്‍ ഉടന്‍ സ്‌കൂളുകള്‍ തുറക്കേണ്ട എന്ന തീരുമാനത്തിലാണ് കേരളമുള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങള്‍.കേരളം,കര്‍ണ്ണാടക,ആന്ധ്രാപ്രദേശ്, ഗുജറാത്ത്,ഛത്തീസ്ഘട്ട്,മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല.സ്‌കൂളുകള്‍ തുറക്കുന്ന കാര്യം നവംബറിന് ശേഷം തീരുമാനത്തിലെത്താം എന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്.9 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഇന്നുമുതല്‍ പുനരാരംഭിക്കാന്‍ ഉത്തര്‍പ്രദേശും പഞ്ചാബും തീരുമാനിച്ചിട്ടുണ്ട് ഒരു സെഷനില്‍ 20 കുട്ടികള്‍ മാത്രം എന്നാണ് ഇരുസംസ്ഥാനങ്ങളും ഇറക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നത്.കൂടാതെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഓഡിറ്റോറിയങ്ങള്‍ തുറക്കാനും കേന്ദ്ര അനുമതി ഉണ്ട്.കണ്ടെയ്മെന്റ്‌സോണുകള്‍ക്ക് പുറത്തുള്ള സ്‌കൂളുകള്‍, സിനിമ ഹാളുകള്‍, മള്‍ട്ടിപ്ലസ്, പാര്‍ക്കുകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവയും ഇന്നുമുതല്‍ തുറന്നുപ്രവര്‍ത്തിക്കാനാണ് കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്.