Thursday, May 2, 2024
keralaNews

സംസ്ഥാനത്ത് ലോക്ഡൗണ്‍ മാര്‍ഗരേഖ പുതുക്കി.

സംസ്ഥാനത്ത് ലോക്ഡൗണ്‍ മാര്‍ഗരേഖ പുതുക്കി. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഇവര്‍ യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂര്‍ മുന്‍പ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. റംസാനോടനുബന്ധിച്ച് ഹോം ഡെലിവറിക്കായി ഇന്ന് രാത്രി 10 വരെ ഇറച്ചി കടകള്‍ക്കു പ്രവര്‍ത്തിക്കാം മേയ് 15 ശനിയാഴ്ച ബാങ്കുകള്‍ക്കും മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവധി ദിവസമായിരിക്കും. മറ്റു പ്രവൃത്തി ദിവസങ്ങളില്‍ മിനിമം ഉദ്യോഗസ്ഥരുമായി പ്രവര്‍ത്തിക്കാം.