Friday, April 26, 2024
keralaNews

സംസ്ഥാനത്ത് മാര്‍ച്ച് ഒന്നു മുതല്‍ മദ്യവില്‍പ്പന ഗ്ലാസ് കുപ്പികളില്‍ മാത്രം.

സംസ്ഥാനത്ത് മാര്‍ച്ച് ഒന്നു മുതല്‍ മദ്യവില്‍പ്പന ഗ്ലാസ് കുപ്പികളില്‍ മാത്രം. മദ്യകമ്പനികള്‍ ബിവറേജസ് കോര്‍പ്പറേഷനിലേക്ക് ഗ്ലാസ് കുപ്പികളില്‍ മാത്രമെ മദ്യം വിതരണം ചെയ്യാവൂ. ഇത് സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ മദ്യകമ്പനികള്‍ക്ക് നല്‍കി.നിലവില്‍ സ്റ്റോക്കുള്ള മദ്യക്കുപ്പികളിലെ മദ്യം വിറ്റുതീര്‍ക്കുന്നതിന് തടസം ഉണ്ടാകില്ല. കമ്പനികള്‍ക്ക് മദ്യത്തിന്റെ അടിസ്ഥാന വില വര്‍ധിപ്പിച്ച് നല്‍കാന്‍ നടപടി സ്വീകരിച്ചതോടെയാണ് പ്ലാസ്റ്റിക് കുപ്പികള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. മുന്‍പും മദ്യ കമ്പനികളോട് സര്‍ക്കാര്‍ ഇക്കാര്യം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അന്ന് മദ്യത്തിന്റെ അടിസ്ഥാന വിലയില്‍ മാറ്റം വരുത്തണമെന്ന കമ്പനികളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാതിരുന്നതോടെ ഈ നിര്‍ദ്ദേശം നടപ്പായില്ല