Saturday, April 20, 2024
indiaNews

വി.കെ. ശശികല ജനുവരിയില്‍ ജയില്‍ മോചിതയാകും.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന വി.കെ. ശശികല അടുത്ത വര്‍ഷം ജനുവരിയില്‍ ജയില്‍ മോചിതയാകും.ബംഗളുരു സ്വദേശി വിവരാവകാശനിയമ പ്രകാരം ഉന്നയിച്ച ചോദ്യത്തിന് ബംഗളുരു ജയിലധികൃതര്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.കോടതി വിധി പ്രകാരമുള്ള പിഴത്തുക അടച്ചാല്‍ ശശികലക്ക് 2021 ജനുവരി 27 ന് ജയിലില്‍ നിന്നിറങ്ങാം.പരോള്‍ കാലാവധി കൂടി പരിഗണിച്ചാകും മോചനം.