Tuesday, May 14, 2024
Local NewsNews

മുക്കൂട്ടുതറ പബ്ലിക്ക് ലൈബ്രറി പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം 3, 4 തിയതികളില്‍

സൗഹൃദ സദസ് – സാംസ്‌ക്കാരിക സമ്മേളനം –  അനുസ്മരണം
കവിയരങ്ങ് – ഗാനസന്ധ്യ

എരുമേലി : മുക്കൂട്ടുതറ കുടിയേറ്റ മേഖലയിലെ ആദ്യത്തെ ജനകീയ ലൈബ്രറിയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം 3, 4 തിയതികളില്‍ നടക്കും. മലയോര മേഖലയുടെ സാംസ്‌ക്കാരിക ഉണര്‍വ്വിനും വളര്‍ച്ചക്കും വഴിതുറന്ന മുക്കൂട്ടുതറ പബ്ലിക് ലൈബ്രറി 1967 ലാണ് തുടക്കം.  ചാത്തൻതറ റോഡില്‍ പഴയ പോസ്റ്റ് ഓഫീസ് കെട്ടിടത്തില്‍ 385 പുസ്തകങ്ങളുമായി അറിവിന്റെ നേര്‍പ്പാതയില്‍ യാത്ര തുടങ്ങിയ ലൈബ്രറിയില്‍ ഇന്ന് ആയിരത്തോളം അംഗങ്ങളുമായി ആയിരക്കണക്കിന് പുസ്തകളുടെ ശേഖരവുമായാണ് പുതിയ ലൈബ്രറി മന്ദിരത്തിലേക്ക് പ്രവേശിക്കുന്നതെന്നും എരുമേലി മീഡിയ സെന്ററില്‍ നടന്ന പത്രസമ്മേളനത്തില്‍ പ്രതിനിധികള്‍ പറഞ്ഞു.          പുതുതായി രണ്ട് സെന്റ് സ്ഥലത്ത് ലൈബ്രറി നിര്‍മ്മിക്കാന്‍ മുന്‍ റാന്നി എം എല്‍ എ യുടെ വികസന ഫണ്ടും – നാട്ടുകാരുടെ സഹായവും ചേര്‍ത്താണ് 28 ലക്ഷം രൂപ ചിലവഴിച്ചാണ്എരുമേലി- വെച്ചുച്ചിറ പഞ്ചായത്ത് അതിര്‍ത്തിയില്‍ മുക്കൂട്ടുതറ   ചാത്തൻതറ  റോഡില്‍ ലൈബ്രറി മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. മുക്കൂട്ടുതറ പബ്ലിക്ക് ലൈബ്രറി 3 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് റാന്നി എം എല്‍ എ പ്രമോദ് നാരായണന്‍ ലൈബ്രറി മന്ദിരം ഉദ്ഘാടനം ചെയ്യും.ചടങ്ങില്‍ ലൈബ്രറി പ്രസിഡന്റ് പ്രൊഫ. എം സി മാത്യു അധ്യക്ഷത വഹിക്കും. ലൈബ്രറിയുടെ പ്രവര്‍ത്തന ഉദ്ഘാടനം മുന്‍ റാന്നി എം എല്‍ എ രാജു എബ്രഹാം നിര്‍വ്വഹിക്കും.

റഫറന്‍സ് വിഭാഗത്തിന്റെ ഉദ്ഘാടനം ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി ജി ആനന്ദന്‍ നിര്‍വ്വഹിക്കും. ലൈബ്രറിയുടെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ഉദ്ഘാടനം വെച്ചുച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി കെ ജയിംസ് നിര്‍വ്വഹിക്കും. ലൈബ്രറിയുടെ സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ ഉദ്ഘാടനം റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എം മാത്യു കാനാട്ട് നിര്‍വ്വഹിക്കും. 4 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് സൗഹൃദ സദസ് നടക്കും.

ഉച്ചകഴിഞ്ഞ് 2 മണിക്ക് സാംസ്‌കാരിക സമ്മേളനം നടക്കും. സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് മഹാത്മ ഗാന്ധി സര്‍വ്വകലാശാല പ്രൊഫ. ഡോ. അജു കെ നാരായണന്‍ പ്രഭാഷണം നടത്തും. കെ കെ എസ് ദാസ് അധ്യക്ഷത വഹിക്കും. വൈകിട്ട് നാലിന് ജോസഫ് നെടുംപുറം അനുസ്മരണം നടക്കും. രാജേഷ് കെ എരുമേലി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കവിയരങ്ങ് നടക്കും. പഞ്ചായത്തുകളിലെ വിവിധ കവികള്‍ പങ്കെടുക്കും. തുടര്‍ന്ന് ഗാനസന്ധ്യ നടക്കും. പത്രസമ്മേളനത്തില്‍ ലൈബ്രറി പ്രസിഡന്റ് പ്രൊ. എം സി മാത്യു, സെക്രട്ടറി ജോയി ജോസഫ്, ജോ. സെക്രട്ടറി പി സി ഉലഹന്നാന്‍ എന്നിവര്‍ പങ്കെടുത്ത് .