Monday, May 13, 2024
indiaNews

 പ്രാണപ്രതിഷ്ഠ സംസ്‌കാരം വീണ്ടെടുക്കുന്നത്: രാഷ്ട്രപതി

ന്യൂഡല്‍ഹി : രാജ്യം 75-ാം റിപ്പബ്ലിക് ദിനാഘോഷത്തിത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാജ്യത്തിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്തത്. അയോദ്ധ്യ രാമക്ഷേത്രം, ജി20 ഉച്ചകോടി, നാരീ ശക്തി അധീനിയം എന്നീ നേട്ടങ്ങളെ രാഷ്ട്രപതി എടുത്തുപ്പറഞ്ഞു.

ഭരണഘടന രൂപീകരണത്തെ ആഘോഷിക്കുന്ന ദിവസമാണ് നാളെ. നാം ഇന്ത്യയിലെ ജനങ്ങള്‍ എന്നാണ് ആരംഭിക്കുന്നത് തന്നെ ജനാധിപത്യത്തെ കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്നതാണ്. പാശ്ചാത്യ ജനാധിപത്യ സങ്കല്‍പ്പത്തേക്കാള്‍ പഴക്കമുള്ളതാണ് ഇന്ത്യയിലെ ജനാധിപത്യം. അതിനാലാണ് ഇന്ത്യയെ ”ജനാധിപത്യത്തിന്റെ മാതാവ്” എന്ന് വിളിക്കുന്നത്.

നമ്മുടെ രാജ്യം അമൃതകാലത്തിലേക്ക് കാലെടുത്തുവെച്ചു കഴിഞ്ഞു. ഈ കാലം മാറ്റത്തിന്റെതാണ് ഈ കാലം. രാജ്യത്തെ ഉയരങ്ങളിലേക്ക് നയിക്കാനുള്ള അസുലഭ അവസരമാണ് നമുക്ക് ലഭിച്ചിട്ടുള്ളത്. ഈ ലക്ഷ്യങ്ങള്‍ നേടുന്നകതിനായുള്ള പൗരന്മാരുടെ പങ്ക് വളരെ വലുതാണ്. അയോദ്ധ്യയില്‍ പുതുതായി നിര്‍മ്മിച്ച ക്ഷേത്രത്തില്‍ ഭഗവാന്‍ ശ്രീരാമപ്രഭുവിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് രാജ്യം സാക്ഷ്യം വഹിച്ചു.

പ്രാണപ്രതിഷ്ഠ ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യ ചരിത്രത്തിലെ നാഴികകല്ലാണ്. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവോടെയാണ് ക്ഷേത്രനിര്‍മ്മാണം നടന്നത്. ഇന്നത് മഹാ മന്ദിരമായ ഉയര്‍ന്നു കഴിഞ്ഞു. നീതിപീഠത്തോടുള്ള രാജ്യത്തെ ജനങ്ങളുടെ വിശ്വാസത്തിന്റെ ഉറപ്പുകൂടിയാണ് ക്ഷേത്രം. സ്ത്രീ ശാക്തീകരണത്തിന് നാരീ ശക്തി അധീനിയം മുന്നേറ്റം നല്‍കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.

മറ്റ് സാമ്പത്തിക ശക്തികളെ അപേക്ഷിച്ച് ജിഡിപിയില്‍ വന്‍ മുന്നേറ്റം കാഴ്ചവച്ചു. വരുന്ന വര്‍ഷങ്ങളിലും ഇന്ത്യ വലിയ മുന്നേറ്റം കാഴ്ചവെക്കുമെന്ന് ഉറപ്പാണ്