Tuesday, May 14, 2024
keralaNews

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ അതിശക്ത മഴ

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ അതിശക്ത മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട, കോട്ടയം , ഇടുക്കി ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, , വയനാട് ജില്ലകളില്‍ യെലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. 12 മണിക്കൂറിനകം ബംഗാള്‍ ഉള്‍ക്കടലില്‍രൂപമെടുക്കുന്ന ന്യൂനമര്‍ദം തെക്കന്‍തമിഴ്‌നാട്, ശ്രീലങ്ക തീരത്തേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് വരുന്ന നാലു ദിവസം കൂടി മഴ തുടരും.