Tuesday, May 14, 2024
indiaNews

ലഡാക്കില്‍ റിപ്പബ്ലിക് ദിനമാഘോഷിച്ച് സൈനികര്‍

72 -ാം റിപ്പബ്ലിക് ദിന ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സൈനികരും. കനത്ത മഞ്ഞുവീഴ്ചക്കിടയിലും ലഡാക്കിലുള്‍പ്പെടെ സൈനികര്‍ ദേശീയ പതാക ഉയര്‍ത്തി ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

സമുദ്രനിരപ്പില്‍ നിന്ന് 17000 അടി ഉയരത്തില്‍, മൈനസ് 25 ഡിഗ്രി താപനിലയുള്ള ലഡാക്കില്‍ രാജ്യസുരക്ഷയ്ക്കായി അണിനിരന്ന ഐടിബിപി സൈനികര്‍ ദേശീയ പതാകയേന്തി’ ഭാരത് മാതാ കീ ജയ് ‘വിളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സൈനിക വേഷത്തില്‍ പതാകയേന്തിനില്‍ക്കുന്ന വനിതാ സൈനികരുള്‍പ്പെടെ പത്തോളം പേരുടെ വീഡിയോ ആണ് ഐടിബിപി ഔദ്യോഗിക ട്വിറ്ററിലൂടെ പുറത്തുവിട്ടത്.