Wednesday, May 15, 2024
keralaNewspolitics

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ വിജയിച്ചു

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ വിജയിച്ചു .                                                            യുഡിഎഫ് – 80144  . ജെയ്ക് സി തോമസ് – 42425 .
ലിജിൻ ലാൽ – 6558 .                                                                                                   ചാണ്ടി ഉമ്മന്  36454  വോട്ടുകള്‍ക്ക് വിജയിച്ചു.

പുതുപ്പള്ളി : ഉമ്മന്‍ചാണ്ടിക്ക് മണ്ഡലത്തിലെ പകരക്കാരന്‍ മകന്‍ ചാണ്ടി ഉമ്മന്‍. ജനനായകന്‍ ഉമ്മന്‍ചാണ്ടി 53 വര്‍ഷം തുടര്‍ച്ചയായി നിലനിര്‍ത്തിയ പുതുപ്പള്ളി മണ്ഡലത്തില്‍ മകന്‍ ചാണ്ടി ഉമ്മന് അഭിമാന വിജയം. 36454 വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്‍ സിപിഎമ്മിലെ ജെയ്ക്ക് സി.തോമസിനെ പരാജയപ്പെടുത്തിയത്. ചാണ്ടി ഉമ്മന്‍  80144  വോട്ടും ജെയ്ക്ക് സി. തോമസ് 42425  വോട്ടും ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍  6558  വോട്ടും നേടി. ഉമ്മന്‍ ചാണ്ടിയോട് രണ്ടു തവണ പരാജയപ്പെട്ട ജെയ്ക്ക്, ചാണ്ടി ഉമ്മനു മുന്നിലും പരാജയപ്പെട്ടു. 9044 എന്ന ഉമ്മന്‍ചാണ്ടിയുടെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ 36454 ആയി ഉയര്‍ത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 63,372 വോട്ടാണ് ഉമ്മന്‍ചാണ്ടിക്കു ലഭിച്ചത്. ജെയ്ക്കിന് 54328, ബിജെപിയുടെ എന്‍. ഹരിക്ക് 11,694 വോട്ടുമാണ് ലഭിച്ചിരുന്നത്. എല്‍ഡിഎഫിന് 12,684 വോട്ട് ഇത്തവണ കുറഞ്ഞു.

                              പുതുപ്പള്ളി നിയമസഭ
                ഉപതെരഞ്ഞെടുപ്പ് ഫലം അന്തിമ ഫലം

അഡ്വ. ചാണ്ടി ഉമ്മൻ (ഐ.എൻ.സി.) – 80144
ജെയ്ക് സി. തോമസ് (സി.പി.ഐ.എം.)- 42425
ലിജിൻ ലാൽ (ബി.ജെ.പി.)- 6558
ലൂക്ക് തോമസ് (എ.എ.പി.)- 835
പി.കെ. ദേവദാസ് (സ്വതന്ത്രൻ)- 60
ഷാജി(സ്വതന്ത്രൻ)-63
സന്തോഷ് പുളിക്കൽ (സ്വതന്ത്രൻ)-78
നോട്ട – 400
അസാധു – 473