Tuesday, May 14, 2024
keralaNewsObituary

ഷാന്റെ ജീവന് പകരമായി മറ്റൊരു ജീവന്‍ എന്നൊരു നിലപാട് പാര്‍ട്ടിക്കില്ലെന്ന് ; അഷ്റഫ് മൗലവി

ആലപ്പുഴ : ഷാന്റെ ജീവന് പകരമായി മറ്റൊരു ജീവന്‍ എന്നൊരു നിലപാട് പാര്‍ട്ടിക്കില്ല. ബിജെപി നേതാവിന്റെ വധത്തെ പാര്‍ട്ടിയുമായി ബന്ധപ്പെടുത്തുന്നത് തെറ്റാണ് . ഇത് ദുരുദ്ദേശപരമാണ്.കെഎസ് ഷാന്‍ ജനകീയനായ നേതാവായിരുന്നു.      ഷാന്റെ ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നാണ് പാര്‍ട്ടി വിശ്വസിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനാനുവാദത്തിലാണ് കൊലപാതകങ്ങള്‍ അരങ്ങേറുന്നതെന്നും” എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ആരോപിച്ചു.രാജ്യത്തെ നിയമവാഴ്ചയില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ടുപോവുന്ന പാര്‍ട്ടിയാണ് എസ് ഡി പി ഐ എന്നും സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി
ഇന്നലെയാണ് ആലപ്പുഴയില്‍ ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ പിന്‍ബലത്തിലാണ് ഷാന്                                                                                                                                            വധക്കേസിലെ പ്രതികളെ അന്വേഷണസംഘം തിരയുന്നത്. ഷാന്‍ കൊലപാതകത്തിന് മണിക്കൂറുകള്‍ക്ക് പിന്നിടുമ്പോഴാണ് നാടിനെ നടുക്കി ഒരു കൊലപാതകം കൂടി ഉണ്ടായത്. ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനാണ് ഇന്ന് പുലര്‍ച്ചെ കൊല്ലപ്പെട്ടത്. നേരത്തെ ഒബിസി മോര്‍ച്ച ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു രഞ്ജിത്ത് ശ്രീനിവാസന്‍