Tuesday, May 14, 2024
keralaNewsObituary

ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ഇലന്തൂരില്‍ വീണ്ടും പരിശോധന തുടങ്ങി

ഇലന്തൂര്‍: രണ്ട് സ്ത്രീകളെ ആഭിചാരത്തിനാനി നരബലി ചെയ്ത ഭഗവല്‍ സിംഗിന്റെ വീട്ടിലാണ് കേസിലെ പ്രതികളായ മൂന്ന് പേരുടെ സാന്നിധ്യത്തില്‍ പരിശോധന നടത്തുന്നത്. ഒരു നായ മണം പിടിച്ച സ്ഥലം അധികൃതര്‍ കുഴിച്ചു നോക്കുകയാണ് . വീടിന്റെ കാവിന്റെ ഭാഗവും പരിശോധിക്കുന്നുണ്ട്. രണ്ട് സ്ഥലത്ത് പോലീസ് അടയാളപ്പെടുത്തിയിട്ടുണ്ട്. കൊലപാതക കേസില്‍ പരിശീലനം നല്‍കിയ നായകളെ ഉപയോഗിച്ചാണ് പോലീസ് അന്വേഷണം.   ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളായ ബെല്‍ജിയം മെലനോയിസ് ഇനത്തില്‍പ്പെട്ട മായ, മര്‍സി എന്നീ നായ്ക്കളെയാണ് ഇലന്തൂരിലെത്തിക്കുക. പെട്ടിമുടി ദുരന്തത്തില്‍ മൃതദേഹം കണ്ടെത്താന്‍ സഹായിച്ച നായയാണ് മായ. കൂടുതല്‍ സ്ത്രീകളെ ആഭിചാര കൊലയ്ക്ക് ഇരയാക്കിയിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് പരിശോധനയെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. മൂന്ന് പ്രതികളുടെയും സാന്നിധ്യത്തിലാകും പരിശോധന നടത്തുന്നത്. ഇവിടെ പരിശോധന നടത്തുന്നതിനാണ് പ്രത്യേകം പരിശീലനം ലഭിച്ച നായ്ക്കളെ എത്തിക്കുന്നത്. കടവന്ത്രയിലെ ലോട്ടറി വില്‍പനക്കാരി പത്മത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളില്‍ നിന്നാണ് ചുരുളഴിയുന്നത്. പത്മയെയും, തൃശൂര്‍ സ്വദേശിനിയായ റോസ്ലിനെയും അതിക്രൂരമായാണ് ഭഗവല്‍ സിംഗും, ഭാര്യ ലൈലയും ഏജന്റ് ഷാഫിയുമുള്‍പ്പെട്ട മൂവര്‍ സംഘം കൊലപ്പെടുത്തിയത്. പത്ത് ലക്ഷം രൂപ വാഗ്ദാനം നല്‍കിയാണ് യുവതികളെ വശീകരിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയത്.