Thursday, May 9, 2024
keralaNewspolitics

മാണി സി കാപ്പന്റെ എന്‍സികെ പാര്‍ട്ടി പിളര്‍ന്നു: നേതാക്കള്‍ രാജിവെച്ചു.

പാല എംഎല്‍എ മാണി സി കാപ്പന്റെ നേതൃത്വത്തില്‍ രൂപീകരിച്ച എന്‍സികെ പാര്‍ട്ടി പിളര്‍ന്നു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റും വൈസ് പ്രസിഡന്റും ഉള്‍പ്പെടെയുള്ളവര്‍ രാജിവെച്ചു. മാണി സി കാപ്പന്റെ നിലപാടില്‍ വിയോജിച്ചാണ് ഇവര്‍ രാജി വെച്ചത്.നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതിന് പിന്നാലെയാണ് മാണി സി കാപ്പന്‍ എന്‍സിപി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. എന്‍സികെ പാര്‍ട്ടി കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പാലായില്‍ മാത്രമാണ് ജയിച്ചത്.