Sunday, April 28, 2024
keralaNews

ശബരിമല സന്നിധാനത്ത് തണ്ണിമത്തന്‍ ജ്യൂസിന് 54 രൂപ :ഒരു നാരങ്ങ കൊണ്ട് അഞ്ചിലധികം നാരങ്ങാ വെള്ളം

ശബരിമല :സന്നിധാനത്തെ ഇരട്ടി വില ഈടാക്കുന്ന കടകളില്‍ പരിശോധന.നിയമ ലംഘനം കണ്ടെത്തിയ മൂന്നു കടകളില്‍ നിന്ന് പിഴയും ഈടാക്കി. പത്തിലധികം കടകള്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ട്.സന്നിധാനത്തെ ജ്യൂസ് കട,പാത്രക്കട പാണ്ടിത്താവളത്തിലെ ശ്രീഹരി ഭവന്‍ ഹോട്ടല്‍ എന്നിവയാണ് 5000 രൂപ പിഴയടച്ചത്.വ്യാപകമായ പരാതി ഉയര്‍ന്നതോടെയാണ് ഡ്യൂട്ടി മജിസ്ട്രേറ്റ് പരിശോധന നടത്തിയത്. ജ്യൂസ് കടയില്‍ അളവിലും, ഗുണത്തിലും, വിലയിലും തട്ടിപ്പ് നടത്തി.ഒരു നാരങ്ങ കൊണ്ട് അഞ്ചിലധികം നാരങ്ങാ വെള്ളം എടുക്കും.43 രൂപയുള്ള തണ്ണിമത്തന്‍ ജ്യൂസിന് 54 രൂപയാണ് വാങ്ങിയത്.വെട്ടിപ്പ് തുടര്‍ന്നാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന താക്കീതും മജിസ്ട്രേറ്റ് നല്‍കി.

120 രൂപ തീരുമാനിച്ച പാത്രത്തിന് സന്നിദാനത്തിന് സമീപമുള്ള പാത്രക്കടയില്‍ 150 രൂപയാണ് ഈടാക്കിയിരുന്നത്.കൊള്ളവില പരസ്യമായി എഴുതി വച്ചായിരുന്നു കച്ചവടം.ഭക്ഷണസാധനങ്ങള്‍ക്ക് അമിത വില ഈടാക്കിയതിനാണ് പാണ്ടിത്താവളത്തിലെ ഹോട്ടലിന് പിഴയിട്ടത്.രാവിലെ നടത്തിയ പരിശോധനയില്‍ കടകളില്‍ നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടിയിരുന്നു.ഇവര്‍ക്ക് താക്കീത് നല്‍കി. താക്കീത് നല്‍കിയിട്ടും തട്ടിപ്പ് തുടര്‍ന്ന കടകള്‍ക്കാണ് പിഴയിട്ടത്.ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകരാണ് കൂടുതലായും കബളിപ്പിക്കുന്നത്.