Saturday, May 18, 2024
Uncategorized

ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒന്‍പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒന്‍പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു. 13529 തീര്‍ത്ഥാടകര്‍ ഇന്നലെ വരെ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നും നിലയ്ക്കലില്‍ ഇന്നലെ വരെ നടത്തിയ പരിശോധനയില്‍ 37 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നും എന്‍ വാസു മാധ്യമങ്ങളോട് പറഞ്ഞു.

സന്നിധാനത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഒന്‍പതുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി. ശബരിമലയില്‍ ഭക്തരുടെ എണ്ണം കുറച്ച് കൂടി കൂട്ടുന്നതാണ് നല്ലെന്ന് എന്‍ വാസു പറഞ്ഞു.എന്നാല്‍ വര്‍ധിപ്പിക്കാവുന്ന എണ്ണം എത്രയെന്ന് സര്‍ക്കാര്‍ തീരുമാനിക്കണമെന്നും ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. തിങ്കളാഴ്ച ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.അതിന് ശേഷം വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് തുടങ്ങുമെന്നും എന്‍ വാസു അറിയിച്ചു.